• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടകളിലെ പൊതു ശൗചാലയം, ജിഎസ്ടി രജിസ്ട്രേഷൻ പരിധി; വിവിധ ആവശ്യങ്ങളുമായി സംസ്ഥാനത്താകെ കടയടപ്പ് ഫെബ്രുവരി 13ന്

by Web Desk 04 - News Kerala 24
January 13, 2024 : 9:19 pm
0
A A
0
കടകളിലെ പൊതു ശൗചാലയം, ജിഎസ്ടി രജിസ്ട്രേഷൻ പരിധി; വിവിധ ആവശ്യങ്ങളുമായി സംസ്ഥാനത്താകെ കടയടപ്പ് ഫെബ്രുവരി 13ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോപത്തിലേക്ക്. ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം സംഘടന പ്രഖ്യാപിച്ചു. കൊവിഡിന് ശേഷം സംസ്ഥാന വ്യാപാരമേഖല തിരിച്ചു വരവിന് ശ്രമിക്കുമ്പോൾ ഓൺലൈൻ വ്യാപാര കടന്നു കയറ്റവും, സംസ്ഥാന സർക്കാർ നിലപാടുകളും, സംസ്ഥാന വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാകുകയാകുന്നു. ഇതിൽ നിന്നും പത്തര ലക്ഷത്തിലധികം പേർ പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണണ. അല്ലാത്ത പക്ഷം ജീവൻ മരണ പോരാട്ട സമരങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നൽകേണ്ടി വരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

സമര തുടക്കമായി ഈ മാസം 29 മുതൽ രാജു അപ്സര ക്യാപ്റ്റനായ വ്യാപാര സംരക്ഷണ യാത്ര കാസർ​ഗോഡ് നിന്ന് ആരംഭിക്കും. രാവിലെ 10 മണിക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന യാത്രയിൽ ഏകോപന സമിതിയുടെ സംസ്ഥാന ഭാരവാഹികളും, യൂത്ത് വിം​ഗ് സംസ്ഥാന പ്രസിഡന്റ്, വനിതാ വിം​ഗ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികൾ ജാഥയിൽ അണി നിരക്കും.

14 ജില്ലകളിലും പര്യടനം നടത്തി ഫെബ്രുവരി 13 ന് തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ യാത്ര സമാപിക്കും. സമാപന പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യു. യാത്രാ വേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും അഞ്ചു ലക്ഷത്തിലധികം അം​ഗങ്ങളിൽ നിന്നും ഒപ്പിട്ട് ശേഖരിച്ച നിവേദനം , 13 ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. താഴെപ്പറയുന്ന കാര്യങ്ങളിൽ അടിയന്തരമായി സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1. മാലിന്യ സംസ്കരണത്തിന്റെ പേരിൽ കടകളിൽ പൊതു ശൗചാലയങ്ങൾ ഉണ്ടാക്കണമെന്നും പൊതു ” വേസ്റ്റ് ബിന്നുകൾ ” സ്ഥാപിക്കണമെന്നുൾപ്പടെ അപ്രായോഗികമായ ഉത്തരവുകൾ പിൻവലിക്കുക. 2. GST യുടെ പ്രാരംഭ കാലത്ത്‌ സാങ്കേതിക സംവിധാനത്തിന്റെ പിഴവുകൾ മൂലം സംഭവിച്ച ചെറിയ തെറ്റുകൾക് പോലും വ്യാപാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ പിഴ അടിച്ചേൽപ്പിക്കുന്ന നോട്ടീസുകൾ പിൻവലിക്കുക. 3. കാലങ്ങളായി കെട്ടികിടക്കുന്ന നികുതി കുടിശിക നോട്ടീസുകൾക്ക് പിഴയും പലിശയും ഒഴിവാക്കി നികുതിയിൽ അൻപതു ശതമാനം മാത്രം ഈടാക്കി മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കിയ ആംനസ്റ്റി സ്കീം നടപ്പിലാക്കുക.
4. GST രെജിസ്ട്രേഷൻ പരിധി രണ്ടു കോടി ആക്കി ഉയർത്തുക.
5. FSSAI രെജിസ്ട്രേഷൻ പരിധി ഒരു കോടി ആയി ഉയർത്തുക.
6. പഞ്ചായത്ത് / മുനിസിപ്പൽ ലൈസൻസ് ഫീസ് പട്ടികയിൽ സ്ലാബുകളുടെ എണ്ണം വർധിപ്പിച്ച് നിരക്കിൽ മാറ്റം വരുത്തുക.
7. അമിതമായി വർധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗൽ മെട്രോളജി ഫീസുകൾ ട്രേഡേഴ്‌സ് നിങ്ങൾ പിൻവലിക്കുക.
8. ഡി & ഓ ലൈസൻസിന്റെ പേരിൽ ചുമത്തുന്ന അന്യായമായ പിഴ നിരക്കുകൾ ഒഴിവാക്കുക.
9. വർധിപ്പിച്ച പെട്രോൾ ഡീസൽ സെസ്സും, ഇലെക്ട്രിസിറ്റി ചാർജും പിൻവലിക്കുക.
10. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ മാത്രം വേട്ടയാടുന്ന പരിശോധനയും ഫൈനും നിർത്തലാക്കുക.
11. ചെറുകിട വ്യാപാരികൾക് നാല് ശതമാനം നിരക്കിൽ ബാങ്ക് വായ്‌പകൾ ലഭ്യമാക്കുക.
12. ബാങ്കിങ് മേഖലയിൽ ചുമത്തുന്ന അന്യായമായ ഫീസുകളും സർവീസ് ചാർജുകളും ഈടാക്കുന്നതിൽ നിന്നും ചെറുകിട വ്യാപാരികളെ പൂർണമായും ഒഴിവാക്കുക.
13. വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും, നഷ്ടപരിഹാരവും, ജീവനക്കാർക് തൊഴിൽ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും സർക്കാർ ലഭ്യമാകുക.
14. കാർഷികോത്പന്നങ്ങൾക് മതിയായ വില ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ച് കാർഷികമേഖലയെ ശക്തിപ്പെടുത്തുക
15. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് നയങ്ങൾ ആവിഷ്കരിച് നടപ്പിലാക്കുക.
16. കൈവശമുള്ള പട്ടയ ഭൂമിയിൽ കെട്ടിട നിർമാണത്തിനുള്ള തടസങ്ങൾ നീക്കി കർഷകരെ സംരക്ഷിക്കുന്ന നയം രൂപീകരിക്കുക.
17. കേന്ദ്രസർക്കാരിന്റെ മോഡൽ ടെനൻസി ആക്ട് പ്രകാരം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് കേന്ദ്രസർക്കാരിന്റെ മോഡൽ ടെനൻസി ആക്ട് അനുസരിച് സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമ നിർമാണം നടത്തുക.
18. വഴിവാണിഭം നിയമം മൂലം നിയന്ത്രിക്കുക.
19. വ്യാപാര മേഖലയിൽ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുക.
20. കോർപറേറ്റുകളോട് മത്സരിക്കുവാൻ ചെറുകിട വ്യാപാരികളെ സഹായിക്കുന്ന നിയമ സാമ്പത്തിക നടപടികൾ സ്വീകരിക്കുക.
21. വ്യവസായ സംരക്ഷണ നിയമം ആവിഷ്കരിക്കുക.
22. കാർഷിക മേഖലക്കും, സ്റ്റാർട്ടപ്പുകൾക്കും, ചെറുകിട വ്യവസായത്തിനും നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാരികൾക്കും ലഭ്യമാക്കുക.
23. മിനിമം വെജസ് വർദ്ധനവ് പിൻവലിക്കുക.

വാർത്താ സമ്മേളനത്തിൽ വർക്കിം​ഗ് പ്രസി‍ഡൻ‌റ് കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി,വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ, ട്രഷറർ ദേവരാജൻ, വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ അഹമ്മദ് ഷെരീഫ്, വാസു ദേവൻ, ബാപ്പു ഹാജി, അഡ്വ എ. ജെ റിയാസ്, തിരുവനന്തപുരം ജില്ലാ നേതാക്കളായ വൈ വിജയൻ ധനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്രത്തിന് എതിരല്ലെന്ന് മുസ്‍ലിം ലീഗ് പറയുന്നത് ഇ.ഡിയെ ഭയന്ന് -ഐ.എൻ.എൽ

Next Post

കോട്ടയം പാമ്പാടിയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് ക്രൂരത; പ്രതി അറസ്റ്റിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കോട്ടയം പാമ്പാടിയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് ക്രൂരത; പ്രതി അറസ്റ്റിൽ

കോട്ടയം പാമ്പാടിയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് ക്രൂരത; പ്രതി അറസ്റ്റിൽ

യുപിയില്‍ പശുവിനെ കൊന്ന് ഇറച്ചിയാക്കി ഗോരക്ഷാ സേന ജില്ലാ മേധാവി; കേസെടുത്ത് പൊലീസ്‌

യുപിയില്‍ പശുവിനെ കൊന്ന് ഇറച്ചിയാക്കി ഗോരക്ഷാ സേന ജില്ലാ മേധാവി; കേസെടുത്ത് പൊലീസ്‌

ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി

ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി

ഹൈറിച്ച് മണി ചെയിൻ: നടന്നത് 1,630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്

ഹൈറിച്ച് മണി ചെയിൻ: നടന്നത് 1,630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്

മുട്ടയുടെ മഞ്ഞ ഒഴിവാക്കിയില്ലെങ്കില്‍ അത് ഹൃദയത്തിന് ദോഷമാണോ?

മുട്ടയുടെ മഞ്ഞ ഒഴിവാക്കിയില്ലെങ്കില്‍ അത് ഹൃദയത്തിന് ദോഷമാണോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In