കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുന്പാകെ രാവിലെ 11 മണിക്കാണ് ജെയ്ക്ക് പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ജെയ്ക്കിനെ അനുഗമിക്കും.
ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങുക. ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയിൽ എത്തും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി.