അമൃത്സർ: പഞ്ചാബിലെ ഭഗവന്ത് മാൻ മന്ത്രിസഭയിലെ അഞ്ചു പേരുടെ വകുപ്പുകളിൽ മാറ്റം. ഗുർമീത് സിങ് മീത്ത് ഹായർ, കുൽദീപ് സിങ് ഗലിവാൾ, ലാൽജിത് സിങ് ഭുള്ളർ, ബാൽക്കർ സിങ്, ഗുർമീത് സിങ് ഖുഡിയാൻ എന്നീ മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.
ഗുർമീത് സിങ് മീത്ത് ഹായറിന് ജല സ്രോതസ്, ഖനി- ഭൂമിശാസ്ത്രം, സയൻസ്, സാങ്കേതികവിദ്യ, പരിസ്ഥിതി, കായികം ആൻഡ് യുവജന സേവനം, ഭൂമി-ജല സംരക്ഷണം എന്നീ വകുപ്പുകളാണ് പുതിയതായി നൽകിയത്. കുൽദീപ് സിങ് ഗലിവാളിന് പ്രവാസി കാര്യവും ഭരണപരിഷ്കാര വകുപ്പും ലാൽജിത് സിങ് ഭുള്ളറിന് ഗതാഗതവും ഗ്രാമ വികസനവും പഞ്ചായത്തും നൽകി.
ബാൽകർ സിങ്ങിന് പ്രാദേശിക സർക്കാർ, പാർലമെന്‍ററി കാര്യ വകുപ്പുകളും ഗുൽമീത് സിങ് ഖുഡിയാന് കൃഷി-കർഷക ക്ഷേമം, മൃഗ സംരക്ഷണം, മത്സ്യബന്ധനം- ഡയറി വികസനം, ഭക്ഷ്യ സംസ്കരണം എന്നിവയുടെ ചുമതലയുമാണ് നൽകിയിട്ടുള്ളത്.