കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണം കൊഴുക്കുന്നു. അവധി ദിനത്തിൽ ഗൃഹസമ്പർക്ക പരിപാടികളുമായി കളം നിറയാൻ ഇരു മുന്നണികളും രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ പ്രചാരണത്തിന് എത്തുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും. ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പുതുപ്പള്ളിയിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികൾ. ഗൃഹസമ്പർക്ക പരിപാടികൾക്കാണ് ഇരു സ്ഥാനാർത്ഥികളും ഇന്ന് പ്രാമുഖ്യം നൽകുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം തൃശ്ശൂരിൽ ചേർന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാർത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കൾ മത്സരിക്കാൻ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടത്.