ദോഹ: ഖത്തര്‍ ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു. ഓണ്‍ അറൈവല്‍ സംവിധാനം വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഓണ്‍ അറൈവല്‍ കാലയളവിലേക്ക് ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിങും നിര്‍ബന്ധമാണ്.
ഓണ്‍ അറൈവല്‍ വിസാ കാലാവധി പരമാവധി 30 ദിവസമാണ്. ഖത്തറില്‍ തുടരുന്ന കാലയളവ് വരെ ഹോട്ടല്‍ ബുക്കിങ് ആവശ്യമാണ്. ഹോട്ടല്‍ ബുക്കിങ് എത്ര ദിവസം എന്നത് അനുസരിച്ചാണ് വിസ അനുവദിക്കുന്നത്. എല്ലാ വിമാന കമ്പനികള്‍ക്കും യാത്രാ ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കിയിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്നവരുടെ കൈവശം ആറുമാസം കാലയളവുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ് എന്നിവ ഉണ്ടായിരിക്കണം.