കൊല്ലം : ആശ്രാമത്ത് വ്യവസായ വകുപ്പിന്റെ കാന്റീനിൽ ക്യുആർ കോഡ് തട്ടിപ്പ്. പേടിഎം സ്റ്റിക്കറ്റിന് മുകളിൽ മറ്റൊരു ക്യുആർ കോഡ് ഒട്ടിച്ചാണ് പണം തട്ടിയത്. 5 സ്ത്രീകൾ ചേർന്നു നടത്തുന്നതാണ് ക്യാന്റീൻ. കഴിഞ്ഞദിവസം സ്ഥിരമായി കാന്റീനയിൽ നിന്നും ഭക്ഷണം കഴിക്കുന്നയാളാണ് ക്യു ആർ കോഡിലെ മാറ്റം ശ്രദ്ധിച്ചത്. സ്കാൻ ചെയ്യുമ്പോൾ സാധാരണ സജിനി എന്ന പേരാണ് വന്നിരുന്നത്. എന്നാൽ പിന്നീട് കാണിക്കുന്നത് ഫിറോസ് അബ്ദുൽ സലീം എന്ന പേരായിരുന്നെന്ന് കാന്റീൻ ജീവനക്കാരി സജിനി പറയുന്നു. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അവിടെ നിന്ന് സൈബർ സെല്ലിലേക്ക് പരാതി കൈമാറുകയും ചെയ്തു.