• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

by Web Desk 04 - News Kerala 24
January 4, 2022 : 7:55 pm
0
A A
0
അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

കോഴിക്കോട്: തിരക്കേറിയ മാവൂര്‍ റോഡില്‍ അമിതവേഗതയില്‍ വന്ന ദീര്‍ഘദൂര ബസിന്റ വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ മനഃപൂര്‍വം ഇടിപ്പിച്ച് സ്വകാര്യബസ് കടന്നു കളഞ്ഞതായി പരാതി. ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന്‍ കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്‌റഫിനെ കാല്‍നടക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ആംബുലന്‍സിലാണ് ആശുപത്രിലാക്കിയത്. കൂടെ ഉണ്ടായിരുന്ന മകന്‍ ആദിലിനും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കോഴിക്കോട് മാവൂര്‍ റോഡിലാണ് സംഭവം. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍ -58 ജി 3069 നമ്പര്‍ ഫെറാരി ബസാണ് ഇടിച്ചുതെറിപ്പിച്ചതെന്നാണ് അഷ്‌റഫ് പറയുന്നത്.

അമിത വേഗതയില്‍ സഞ്ചരിച്ച ബസിലെ ഡ്രൈവറോട് പതുക്കെ പോയാല്‍ പോരേയെന്ന് മാവൂര്‍ റോഡിലെ ബസ് സ്റ്റോപ്പിനടുത്തുനിന്ന് അഷ്‌റഫ് പറഞ്ഞിരുന്നു. തുടര്‍ന്ന് ബസിലെ ക്ലീനര്‍ അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിനു സമീപത്ത് എത്തിയപ്പോള്‍ ബൈക്കിനുപിന്നില്‍ ഇടിക്കുകയും നിര്‍ത്താതെ പോവുകയുമായിരുന്നുവെന്നാണ് അഷ്‌റഫ് നടക്കാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അഷ്‌റഫിന്റെ കാലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. മകന്‍ ആദിലിന്റെ കാല്‍ വിരലുകള്‍ക്കാണ് പരിക്ക്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്- കണ്ണൂര്‍ ദീര്‍ഘദൂര ബസുകളുടെ വേഗപാച്ചിലില്‍ കഴിഞ്ഞ ദിവസം വെസ്റ്റ്ഹില്ലില്‍ രണ്ട് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ല , കുറ്റികൾ പിഴുതെറിയും – കെ റെയിലിൽ കടുപ്പിച്ച് സുധാകരൻ

Next Post

കോൺവെന്‍റ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ; പ്രതിമ തകർത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോൺവെന്‍റ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം  ;  പ്രതിമ തകർത്തു

കോൺവെന്‍റ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ; പ്രതിമ തകർത്തു

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ :  മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ : മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ ശീലങ്ങള്‍

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ ശീലങ്ങള്‍

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ് നിറം മാറ്റാം

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ് നിറം മാറ്റാം

ഗോവയില്‍ ടിപിആര്‍ 26 ശതമാനം ;  നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

ഗോവയില്‍ ടിപിആര്‍ 26 ശതമാനം ; നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In