ദില്ലി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തുവെന്ന് സിപിഐ രാഷ്ട്രീയ പ്രമേയ കരട്. മതേതര ജനാധിപത്യ ഐക്യത്തിന് ഇത് തടസ്സമായെന്നും കരട് രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ വിശ്വാസയോഗ്യവും അർത്ഥപൂര്‍ണവുമായ മുന്നണി രൂപകരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.
ദേശീയ തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം വേണെമെന്ന ആവശ്യവും കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ട് വെക്കുന്നുണ്ട്. വിജയവാഡയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ ദില്ലിയില്‍ കരട് രാഷ്ട്രീയ പ്രമേയം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പുറത്തിറക്കി.