ന്യൂഡല്‍ഹി∙ പുരുഷ പൊലീസ് മര്‍ദിച്ചെന്ന് സമരത്തിലുള്ള വനിതാ ഗുസ്തി താരങ്ങള്‍. ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ നടപടികളിൽ ഡൽഹി പൊലീസ് ഇഴഞ്ഞു നീങ്ങുകയാണ്. ചോദ്യം ചെയ്യാൻ പോലും ബ്രിജ് ഭൂഷണെ വിളിപ്പിച്ചിട്ടില്ല. സിആർപിസി 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്നാല്‍ സാധാരണ നിലയില്‍ മൊഴി രേഖപ്പെടുത്തുക മാത്രമാണ് പൊലീസ് ചെയ്തത്. അതിനിടെ ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തി.
ഗുസ്തിതാരങ്ങളെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടി ലജ്ജാകരമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ‘ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം കാപട്യമെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തെ പെണ്മക്കളെ ഉപദ്രവിക്കുന്നതില്‍ നിന്ന് ബി.ജെ.പി ഒരുകാലത്തും മാറിനിന്നിട്ടില്ലെന്നും പ്രതികരിച്ചു. രാജ്യത്തിനായി മെഡല്‍ നേടിയവരുടെ കണ്ണീര് കാണുന്നത് ദുഃഖകരമെന്ന് പ്രിയങ്ക ഗാന്ധി. ഗുസ്തിതാരങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി