കോഴിക്കോട്: യു.ഡി.എഫ് ബഹുജന കണ്വെന്ഷന് വേദിയില്‍ സ്ത്രീകള്‍ ഇല്ലാത്തതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എം.പി. കോഴിക്കോട് മുക്കത്താണ് യു.ഡി.എഫിന്റെ ബഹുജന കണ്വെന്ഷന് നടക്കുന്നത്. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്നാണ്. 15 ശതമാനമെങ്കിലും ഇവിടെ വേദിയില്‍ കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സ്റ്റേജിലേക്ക് നോക്കുമ്പോള്‍ ഭീതി തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞു.