ഡല്‍ഹി: കോണ്‍ഗ്രസ്സ് എം.പി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അലീഗഢില്‍ പുനരാരംഭിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലായിരുന്നെങ്കില്‍ യുവാക്കള്‍ 12 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദൗസിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ 12 മണിക്കൂര്‍ എന്നായിരുന്നു അയാളുടെ മറുപടി. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ‘ഇന്ത്യയില്‍ തൊഴിലില്ല, അതുകൊണ്ടാണ് നിങ്ങള്‍ 12 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. വന്‍കിട വ്യവസായികളുടെ മക്കള്‍ റീല്‍സ് കാണില്ല. അവര്‍ 24 മണിക്കൂറും വരുമാനം നോക്കി ഇരിക്കുകയാണെന്ന് നിങ്ങള്‍ക്കറിയാമോ’? അദ്ദേഹം ചോദിച്ചു.