• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണാടകത്തിൽ; ലക്ഷ്യം ലിംഗായത്ത് വോട്ടുകൾ, ബിജാപൂരിൽ റോഡ് ഷോ

Web Desk 06 - News Kerala 24by Web Desk 06 - News Kerala 24
April 23, 2023
Reading Time: 1 min read
A A
0
വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

ബംഗ്ലൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണാടകത്തിൽ. പ്രധാനനേതാക്കളുടെ കൊഴിഞ്ഞുപോക്കോടെ ബിജെപിയിൽ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുൽ ഗാന്ധി കർണാടകത്തിലെത്തുന്നത്. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ ബസവേശ്വരജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്.

ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരൻ സമാധിയടഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കൂടലസംഗമ. സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുൽ പറഞ്ഞു. സത്യം പറഞ്ഞതിന്‍റെ പേരിലാണ് ചിലർ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ബസവജയന്തി ആഘോഷങ്ങളിൽ രാഹുലിനൊപ്പം ഗഡഗ്, ബിൽഗി എന്നിവിടങ്ങളിലെ ലിംഗായത്ത് മഠാധിപതികൾ പങ്കെടുത്തു. കൂടലസംഗമയിലെ ബസവേശ്വരക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തി. ബിജാപൂരിൽ വൻ ജനാവലിയുടെ അകമ്പടിയോടെ രാഹുൽ റോഡ് ഷോയിലും പങ്കെടുത്തു.

ബിജെപിയിൽ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ട് പരമാവധി നേടിയെടുക്കാനുള്ള ശ്രമം തുടരുകയാണ് കോൺഗ്രസ്. അതേസമയം, കർണാടകയിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ച് സമവായ ചർച്ച നടത്തുകയാണ് ബിജെപി നേതാക്കള്‍. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയാൽ വോട്ട് ബാങ്ക് ഉറപ്പിക്കാനാകുമോ എന്ന് ബിജെപി പരിശോധിക്കുന്നുണ്ട്.

ShareSendShareTweet
Previous Post

വന്ദേഭാരതിൽ ഒതുങ്ങില്ല, രണ്ട് ദിവസം, നിരവധി പദ്ധതികളും പരിപാടികളും; ഒപ്പം പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നീക്കവും

Next Post

2023 ൽ ഇതുവരെ പണിപോയവരുടെ ഞെട്ടിക്കും കണക്കുകൾ, കൂട്ടപിരിച്ചുവിടൽ തുടരുന്നു

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
2023 ൽ ഇതുവരെ പണിപോയവരുടെ ഞെട്ടിക്കും കണക്കുകൾ, കൂട്ടപിരിച്ചുവിടൽ തുടരുന്നു

2023 ൽ ഇതുവരെ പണിപോയവരുടെ ഞെട്ടിക്കും കണക്കുകൾ, കൂട്ടപിരിച്ചുവിടൽ തുടരുന്നു

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.