തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് തന്നെയെന്ന് കെ.സി.വേണുഗോപാല്‍. ഉചിതമായ സമയത്ത് രാഹുല്‍ പ്രചരണത്തിനെത്തും. രാഹുലിന്റെ വിദേശയാത്ര അനാവശ്യവിവാദമാണെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ നേതൃത്വം യു.പിയിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ബി.ജെ.പി ഇതര കക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ തുറന്നു കിടക്കുകയാണെങ്കിലും ആര്‍ക്കും കീഴടങ്ങിക്കൊണ്ടുള്ള സഖ്യമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
പഞ്ചാബില്‍ പ്രധാനമന്ത്രി സുരക്ഷ വീഴ്ചയെ രാഷ്ട്രീയവത്കരിച്ചത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗോവയിലെ പാഠം ഉള്‍ക്കൊണ്ടുകൊണ്ടായിരിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും കെ.സിവേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.