ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കി രാഹുല്‍ ഗാന്ധി. ഈ ആഴ്ചയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. സ്വകാര്യ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി അറിയിച്ചു. പഞ്ചാബിലെ മോഗ ജില്ലയില്‍ മറ്റന്നാള്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. വിദേശ സന്ദര്‍ശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് വിശദീകരണം.
അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വേര്‍തിരിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.