• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റോക്ക്സ്റ്റാറുകളുടെ കഠിനാധ്വാനം ഫലം കണ്ടുവെന്ന് രാഹുൽ; ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളികൾക്ക് അഭിനന്ദനം

by Web Desk 04 - News Kerala 24
April 16, 2024 : 2:54 pm
0
A A
0
റോക്ക്സ്റ്റാറുകളുടെ കഠിനാധ്വാനം ഫലം കണ്ടുവെന്ന് രാഹുൽ; ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളികൾക്ക് അഭിനന്ദനം

കോഴിക്കോട്: ഇന്ത്യയുടെ വനിത ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളി താരങ്ങൾക്ക് അഭിനന്ദനവുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. വയനാട് സ്വദേശി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനക്കുമാണ് സമൂഹ മാധ്യമങ്ങളിലൂടെ രാഹുൽ അഭിനന്ദനം അറിയിച്ചത്.

‘ഇന്ത്യൻ വനിത ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച വയനാടിന്‍റെ സജന സജീവനും തിരുവനന്തപുരത്തിന്‍റെ ആശ ശോഭനക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!. ഈ റോക്ക്സ്റ്റാറുകളുടെ കഠിനാധ്വാനവും അർപ്പണബോധവും ഫലം കണ്ടു – കേരളത്തിലെയും ഇന്ത്യയിലെയും യുവതക്കും മുഴുവൻ പെൺകുട്ടികളെയും ഇത് പ്രചോദനമാണ്. വരാനിരിക്കുന്ന യാത്രയിൽ നിങ്ങൾ രണ്ടു പേർക്കും എല്ലാ വിജയങ്ങളും നേരുന്നു!’ -രാഹുൽ ഗാന്ധി കുറിച്ചു.

മിന്നു മണിക്ക് ശേഷം ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച മലയാളി താരങ്ങളാണ് സജന സജീവനും ആശ ശോഭനയും. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരക്കുള്ള സംഘത്തിലാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. പുരുഷ, വനിത ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായാണ് രണ്ട് മലയാളികൾ ഒരുമിച്ച് ഇന്ത്യൻ ജഴ്സിയണിയുന്നത്. മധ്യനിര ബാറ്ററും ഓൾ റൗണ്ടറുമായ സജന വനിത പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മികവ് പുറത്തെടുത്തിരുന്നു. മാനന്തവാടി സ്വദേശിനിയാണ് 29 കാരി.

വനിത പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി നടത്തിയ മിന്നും പ്രകടനങ്ങളാണ് തിരുവനന്തപുരത്തുകാരിയായ ആശയെ 33-ാം വയസ്സിൽ അന്താരഷ്ട്ര സംഘത്തിലെത്തിച്ചത്. സ്പിൻ ബൗളിങ് ഓൾ റൗണ്ടറാണ് താരം.

ബംഗ്ലാദേശിലെ സിൽഹറ്റിൽ ഏപ്രിൽ 28, 30, മേയ് രണ്ട്, ആറ്, ഒമ്പത് തീയതികളിലാണ് മത്സരങ്ങൾ. ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ദയാലൻ ഹേമലത, സജന സജീവൻ, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, രാധാ യാദവ്, ദീപ്തി ശർമ, പൂജ വസ്ത്രകർ, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി: സി.എം.ആർ.എല്‍ ജീവനക്കാരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍

Next Post

കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യു​ടെ വി​വാ​ദ ന​ട​പ​ടി; ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യു​ടെ വി​വാ​ദ ന​ട​പ​ടി; ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യു​ടെ വി​വാ​ദ ന​ട​പ​ടി; ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

രാജ്യത്തൊരിടത്തും ബി.ജെ.പി തരം​ഗമില്ലെന്ന് ഡി.കെ ശിവകുമാർ

രാജ്യത്തൊരിടത്തും ബി.ജെ.പി തരം​ഗമില്ലെന്ന് ഡി.കെ ശിവകുമാർ

വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ഷാഫി പറമ്പി

വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ഷാഫി പറമ്പി

ലോക്സഭ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വെൽഫെയർ പാർട്ടി പിന്തുണ

ലോക്സഭ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വെൽഫെയർ പാർട്ടി പിന്തുണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In