തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന് അറിയിച്ചു. തൃശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികൾ.
ഞായറാഴ്ച ജാർഖണ്ഡിലെ റാഞ്ചിയിൽ ഇന്ത്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുൽ പങ്കെടുത്തില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തത് എന്നാണു പാർട്ടി അറിയിച്ചത്.