തിരുവനന്തപുരം> ട്രെയിനിലെ അപായച്ചങ്ങലയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ. 2023––24 വർഷത്തിൽമാത്രം 2632 കേസുകളാണ് ദുരുപയോഗത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഇതിൽ 2618 പേരെ അറസ്റ്റും ചെയ്തു. പിഴയിനത്തിൽമാത്രം 15,45,165 രൂപ ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ചു. യാത്രക്കാർക്കൊപ്പം വരുന്നവർ ഇത്തരത്തിൽ ചങ്ങല വലിക്കുന്ന നിരവധി സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിൻ പുറപ്പെടുന്നതിനുമുമ്പ് പുറത്തേക്കിറങ്ങാൻ കഴിയാതെ വരുമ്പോഴാണ് പലരും ചങ്ങല വലിക്കുന്നത്. വ്യക്തമായ കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത് ഇന്ത്യൻ റെയിൽവേ ആക്ട് 1989ലെ സെഷൻ 141 പ്രകാരമുള്ള കുറ്റമാണ്. 1000 രൂപ പിഴയും ഒരുവർഷം തടവുമാണ് ശിക്ഷ.