കണ്ണൂര്‍: റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ചു നീക്കാന്‍ ശ്രമിച്ച രണ്ട് പേര് തലശേരിയില്‍ പിടിയിലായി. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവാണ് പിടിയിലായത്. സേലം സ്വദേശിയും ചിന്ന പൊന്നുവിന്റെ സുഹൃത്തുമായ പെരുമെയും ഇവര്‍ക്കൊപ്പം കേബിള്‍ മുറിച്ചു മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. ആക്രി പെറുക്കി ജീവിക്കുന്ന ഇരുവരും കേബിള്‍ മുറിച്ചു വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30യോടെയാണ് തലശേരി റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച് കേബിള്‍ മുറിച്ചു മാറ്റാന്‍ ശ്രമം നടത്തിയത്. കേബിള്‍ മുറിച്ചതോടെ റെയില്‍വെ സിഗ്നല്‍ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടു.