ദില്ലി: ട്രെയിന്‍ യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ട പണം റെയില്‍വേ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്‍ നല്‍കിയ കേസ് സുപ്രീംകോടതി തള്ളി. 2005ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ട ഒരു ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവാണ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കിക്കിയത്. ‘യാത്രക്കാരന് സ്വന്തം സാധനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, റെയില്‍വേക്ക് അതില്‍ ഉത്തരവാദിത്തമുണ്ടാകില്ല,’ ബെഞ്ച് ചൂണ്ടിക്കാട്ടി.
2005-ല്‍ ഒരു തുണിക്കച്ചവടക്കാരനായ സുരേന്ദ്ര ഭോല ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പണം നഷ്ടപ്പെട്ടതാണ് സംഭവം. തുടര്‍ന്ന്, യാത്രക്കാരന്‍ ഡല്‍ഹിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും മോഷണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയും ചെയ്തു.