തിരുവനന്തപുരം : ആന്തമാൻ കടലിലെ അതിതീവ്രന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത. പോർട്ട് ബ്ലെയറിൽ നിന്നും 100 കി.മീ അകലെയാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. മ്യാൻമർ തീരത്താകും അസാനി ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുർബലമാകാനാണ് സാധ്യത. കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അസാനി പ്രഭാവത്താൽ മറ്റന്നാൾ മുതൽ മഴ കുടൂതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.
കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.