മസ്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം ഗവണറേറ്റ്, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ബറേമി,ദാഖിലിയ, ദാഹിരാ എന്നീ മേഖലകളില്‍ ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുവാനും കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.