തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നു. കൂടാതെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മറ്റ് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. അതേസമയം കേരളത്തിൽ ഇന്ന് കാലവർഷമെത്തി. കേരളത്തിൽ കാലവർഷം നേരത്തെ എത്തുന്നത് പതിനാല് വർഷങ്ങൾക്ക് ശേഷം മെയ് പതിനേഴിന് എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത് എന്നാൽ പറഞ്ഞതിലും നേരത്തെ കാലവർഷം എത്തിയിരിക്കുകയാണ്.