ദില്ലി : രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ രാജസ്ഥാനിൽ സമാന്തര യോഗം ചേർന്നതിനെതിരെ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. മന്ത്രി ശാന്തി ധരിവാൾ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് . സമാന്തര യോഗം ചേർന്നത് ധരിവാളിന്റെ വീട്ടിലാണ്. ഗലോട്ടിനെതിരെ ഹൈക്കമാൻഡ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ധരിവാൾ ഉന്നയിച്ചിരുന്നു.