മുംബൈ : ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. പതിനൊന്നാം റൗണ്ടിൽ പഞ്ചാബ് കിംഗ്സാണ് എതിരാളികൾ. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ മൂന്നരയ്ക്കാണ് കളി തുടങ്ങുക. അവസാന രണ്ട് കളിയും തോറ്റ രാജസ്ഥാൻ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തും.
അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റിങ്കു സിംഗും(23 പന്തില്‍ 42*), നിതീഷ് റാണയും(37 പന്തില്‍ 48*) ചേര്‍ന്നാണ് കൊല്‍ക്കത്തക്ക് ജയമൊരുക്കിയത്. 49 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെ അര്‍ധ സെഞ്ചുറി മാത്രമായിരുന്നു രാജസ്ഥാന് വലിയ ആശ്വാസമായുണ്ടായിരുന്നത്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് അഞ്ച് റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാന്‍ സാധിച്ചത്. മുംബൈക്ക് വേണ്ടി മുരുകന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. തോല്‍വിയോടെ ഗുജറാത്തിന്‍റെ പ്ലേഓഫ് സാധ്യതകള്‍ വൈകി. നേരത്തെ, ഇഷാന്‍ കിഷന്‍ (29 പന്തില്‍ 45), രോഹിത് ശര്‍മ (28 പന്തില്‍ 43), ടിം ഡേവിഡ് ( 21 പന്തില്‍ 44*) എന്നിവെരുടെ ഇന്നിംഗ്‌സാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.