ന്യൂഡൽഹി : ഇന്ത്യയുടെ 25–ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലോക്സഭാ തിരഞ്ഞെടുപ്പും രാജീവ് കുമാറിന്‍റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക.
ബിഹാര്‍– ജാര്‍ഖണ്ഡ് കേഡറിലെ 1984 ബാച്ച് െഎഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ നേരത്തെ ധന സെക്രട്ടറിയായിരുന്നു. 2020ല്‍ വിരമിച്ചശേഷം പൊതുമേഖലാ സ്ഥാപന സിലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി. 2020 സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി സ്‌ഥാനമേറ്റു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍നിന്ന് 2025 ഫെബ്രുവരിയിൽ വിരമിക്കും.