ഗുജറാത്ത് : രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിലെ മുഖ്യപ്രതി ഗെയിമിങ് സെന്‍റര്‍ ഉടമ ധവാന്‍ തക്കര്‍ അറസ്റ്റില്‍. രാജസ്ഥാനിനെ ബന്ധുവീട്ടില്‍ നിന്നാണ് പിടിയിലായത്. അപകടം നടന്നതിന് പിന്നാലെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെ മൂന്ന് പ്രതികളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. സെന്ററിലുണ്ടായ തീപിടുത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തി നശിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പ്രവര്‍ത്തിച്ച ഗെയിമിങ് സെന്‍ററില്‍ തീപിടിച്ചത് അറ്റകുറ്റപ്പണിക്കിടെയായിരുന്നു. വെല്‍ഡിങ്ങിനിടെ തീപ്പൊരി വീണതോടെ തകരം കൊണ്ടും ഫൈബര്‍ കൊണ്ടും താല്‍ക്കാലികമായി നിര്‍മിച്ച ഷെഡ്ഡുകള്‍ കത്തിയമര്‍ന്നു. 27 പേരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷം കൈമാറി.