കാസർകോട്> കോൺഗ്രസ് ബ്ലോക്ക് പുനസംഘടനാ വാർത്തകളിൽ പ്രവർത്തകരുടെ ഹൃദയത്തിന് മുറിവേറ്റുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ചാനലുകളോട് പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താൻ.
പരാതി തീർക്കാനുള്ള വേദി കോൺഗ്രസിനകത്തുണ്ട്. അതുപയോഗിക്കണം. വിവാദം തെരുവിൽ കൊണ്ടുവരുന്നത് ശരിയല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. ഇപ്പോൾ വിഴുപ്പലക്കാനുള്ള സമയമല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.