തിരുവനന്തപുരം : കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തരൂർ പാർട്ടിയിൽ വന്നത് വിശ്വ പൗരനായിട്ടാണ്. പാർട്ടിയെക്കൊണ്ട് നേടാൻ ആവുന്നതെല്ലാം തരൂർ നേടി. തരൂരിന്റേത് ഒറ്റപ്പെട്ട ശബ്ദമാണ്. പാർട്ടി പുറത്താക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെയും അനുയായികളുടെയും വെറുപ്പിന് കാരണക്കാരൻ ആണ് അദ്ദേഹം. പാർട്ടി തകരണമെന്ന് ആഗ്രഹിക്കുന്നവരാണ് തരൂരിന് പിന്തുണ നൽകുന്നത്. തരൂർ അഭിപ്രായം പറയുന്നത് ഒളിമറയില്ലാതെയാണ്. പാർട്ടി വിടണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തരൂരിന്റെ നിലപാട് പാർട്ടിക്ക് ദോഷകരം ആണ്. തരൂരിനെതിരെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് ഹൈക്കമാന്റ് ആണ്. തരൂരിന്റെ സിരകളിൽ കോൺഗ്രസിന്റെ രക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.