പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തിൽ പോകുമ്പോള്‍ മൂന്നുപേർക്ക് സഞ്ചരിക്കാൻ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പത്തനംതിട്ട ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ കിട്ടിയ പരാതി പരിഗണിച്ചാണ് പുതിയ തീരുമാനം ആലോചിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യം പരിഗണിക്കാൻ പ്രത്യേകം സർക്കുലർ ഇറക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. പത്തനംതിട്ട സ്വദേശി മധുസൂദനാണ് ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മന്ത്രിയെ അറിയിച്ചത്.