പട്ന: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ക്ഷണം. ക്ഷേത്ര ട്രസ്റ്റി കാമേശ്വർ ചൗപാലാണ് ചടങ്ങിലേക്ക് നിതീഷ് കുമാറിനെ ക്ഷണിച്ച വിവരം അറിയിച്ചത്. ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിൽ ചില നേതാക്കൾ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ക്ഷണക്കത്ത് അദ്ദേഹത്തിന് കൈമാറി. നിതീഷ് കുമാർ വരുമോ ഇല്ലയോയെന്നതിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാൻ അനുമതി തേടിയിരുന്നു. തുടർന്ന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിഹാർ മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ക്ഷണക്കത്ത് കൈമാറുകയും ചെയ്തുവെന്ന് കാമേശ്വർ ചൗപാൽ പറഞ്ഞു.