പുതുപ്പള്ളി: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ പ്രചരണങ്ങൾ തള്ളിക്കളഞ്ഞു. സർക്കാരിന്‍റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സർക്കാരിനെതിരായ താക്കീത് ആണിതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായി. ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തു. മുഖ്യമന്ത്രി പുതുപ്പള്ളിയിൽ കൂടുതൽ ദിവസം ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെയെന്നും അദ്ദേഹം പരിഹസിച്ചു.
ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. 53 കൊല്ലക്കാലം അവരുടെ ജനപ്രതിനിധിയായി അവരുടെ കുടുംബത്തിലെ അംഗമായി നിന്ന ഉമ്മന്‍ചാണ്ടിയെ ഒരിക്കലും അവര്‍ക്ക് മറക്കാന്‍ കഴിയില്ല. ഈ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജനങ്ങളെല്ലാം ഒരുമിച്ച് ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.