ആലുവ: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പൊലെയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ആലുവയിൽ 8 വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്കാട്ടാക്കടയിൽ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ ആശങ്കയിലാക്കി.സംസ്ഥാനത്ത് പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തണം. ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണം.ഇക്കാര്യം എസ്പി യോട് സംസാരിക്കും .കുട്ടിയുടെ മാതാപിതാക്കളെ കണ്ടു, കുട്ടിയെ കണ്ടില്ല.ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റം പറയാൻ കഴിയില്ല. അവർ നമുക്ക് വേണ്ടി ജോലി ചെയ്യാൻ വന്നവരാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ല അതുകൊണ്ടാണ് ഡിജിപിയോട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കടയിൽ നടന്നത് പൈശാചികമായ സംഭവമാണ്. പ്രതിയെ ഇനിയും പിടികൂടാൻ ആവാത്തത് പോലീസിന്റെ അനാസ്ഥയാണ്.നിയമസഭ കയ്യാങ്കളി കേസ്. കേസ് അട്ടിമറിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു.നടന്നതൊക്കെ ജനങ്ങൾ നേരിട്ട് കണ്ടതാണ്.പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം. സർക്കാരിനെതിരായ വിധിയെഴുത്താണെന്നും ചെന്നിത്തല പറഞ്ഞു.




















