റാന്നി: പത്തനംതിട്ട റാന്നിയിൽ പീഡന കേസ് പ്രതിയെ അന്വേഷിച്ചു പോയ പൊലീസ് സംഘം കാട്ടിൽ കുടുങ്ങി. റാന്നി ഡി വൈ എസ് പി സന്തോഷിന്റെ നേതൃതത്തിലുള്ള ഏഴഗ സംഘമാണ് വണ്ടിപെരിയാർ സത്രത്തിനടുത്ത് കുടുങ്ങിയത്. പൊലീസ് സംഘം ഒന്നര മണിക്കൂറോളം വഴിയാറിയാതെ കാടിനുള്ളിൽ കറങ്ങി. ഒടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് തിരികെ വരാനുള്ള വഴി കണ്ടെത്തിയത്. ശേഷം പൊലീസ് സംഘം തിരികെ എത്തി. ഒരു പീഡിന കേസിലെ പ്രതിയായ ആദിവാസി യുവാവിനെ അന്വേഷിച്ചാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാടിനുള്ളിൽ കയറിയത്.