• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് മന്ത്രി

by Web Desk 06 - News Kerala 24
November 4, 2022 : 1:34 pm
0
A A
0
ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് മന്ത്രി

മധ്യപ്രദേശ് : ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ. ഖണ്ട്വ ജില്ലയിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് താക്കൂറിന്റെ പ്രസ്താവന. ബലാത്സംഗം ചെയ്തവരെ പരസ്യമായി തൂക്കിക്കൊല്ലണം. അപ്പോൾ അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ആരും ധൈര്യപ്പെടില്ലെന്ന് അവർ പറഞ്ഞു.

“ഇത്തരം ക്രൂരമായ പ്രവൃത്തികളോട് മധ്യപ്രദേശ് സർക്കാർ കർശനമായും ജാഗ്രതയോടെയും ഇടപെടുന്നു. ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിത്. ഇതുവരെ 72 കുറ്റവാളികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്,” ടൂറിസം സാംസ്‌കാരിക മന്ത്രിയായ ഉഷാ താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അതിനു ശേഷവും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിനും ജനാധിപത്യത്തിന്റെ ഫോർത്ത് എസ്റ്റേറ്റായ മാധ്യമങ്ങൾക്കും നമുക്കെല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അവർ പറഞ്ഞു.

“വിവിധ മാർഗങ്ങളിലൂടെ നാം സമൂഹത്തെ പ്രബുദ്ധരാക്കണം. എങ്ങനെയാണ് ഒരാൾക്ക് ഇത്തരം പ്രാകൃത പ്രവൃത്തികളിൽ ഏർപ്പെടാനാകുക? ഇത്തരം കുറ്റവാളികളെ പൊതു ഇടങ്ങളിൽ ശിക്ഷിക്കണമെന്ന് ഞാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അഭ്യർത്ഥിക്കുകയാണ്. പ്രതിക്ക് ജയിലിൽ വച്ച് വധശിക്ഷ നൽകും. പക്ഷേ എവിടെയാണ് ഇത് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അടുത്തിടെ ഇവിടെ നടന്ന ബലാത്സംഗ കേസുകളിൽ പിടിക്കപ്പെട്ട രണ്ട് കുറ്റവാളികളെ ഖണ്ട്വ നഗരത്തിലെ ചത്വരത്തിൽ വച്ച് പരസ്യമായി തൂക്കിക്കൊല്ലുകയാണെങ്കിൽ, അത്തരം ആളുകൾ ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ആയിരം തവണ ആലോചിക്കും” – താക്കൂർ പറഞ്ഞു.

അടുത്തിടെ നാല് വയസ്സുകാരിയെ ബലാത്സഗം ചെയ്ത് കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച സംഭവം  ഖണ്ട്വയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ഫാമിലെ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടി ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേസമയം മറ്റൊരു ബലാത്സംഗക്കേസിൽ ജില്ലയിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഈ രണ്ട് പ്രതികളെ പരാമർശിച്ചത്. തന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച താക്കൂർ, ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മറ്റുള്ളവരെ തടയാൻ ബലാത്സംഗം ചെയ്ത കുറ്റവാളികളെ  പൊതുസ്ഥലങ്ങളിൽ വച്ച് തൂക്കിക്കൊല്ലാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ തള്ളി

Next Post

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മൽസരങ്ങൾ അനുവദിക്കില്ല

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മൽസരങ്ങൾ അനുവദിക്കില്ല

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മൽസരങ്ങൾ അനുവദിക്കില്ല

17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു; മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ

17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു; മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ

കെ എം ഷാജിക്ക് ആശ്വാസം ; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കെഎം ഷാജിക്ക് തിരിച്ചടി; വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപയ്ക്കായുള്ള ഹർജി തള്ളി

കുടുംബ വഴക്ക് തീര്‍പ്പാക്കാനെത്തി; ഭാര്യാ പിതാവിനെയും അളിയനെയും ചുറ്റികയ്ക്ക് അടിച്ചയാള്‍ അറസ്റ്റില്‍

കുടുംബ വഴക്ക് തീര്‍പ്പാക്കാനെത്തി; ഭാര്യാ പിതാവിനെയും അളിയനെയും ചുറ്റികയ്ക്ക് അടിച്ചയാള്‍ അറസ്റ്റില്‍

ഹൃദയാരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

ഹൃദയാരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In