റാസൽഖൈമ: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ ഉജ്ജ്വല വിജയം റാസൽഖൈമയിലെ യുഡിഎഫ് ആഘോഷമാക്കി മാറ്റി. റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ റാക് ഇന്‍കാസ് പ്രസിഡന്റ് എസ്.എ. സലീം ഉദ്‌ഘാടനം ചെയ്തു.
വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന സ്വാഗതവും സെക്രട്ടറി ഫൈസല്‍ പനങ്ങാട് നന്ദിയും പറഞ്ഞു. കെഎംസിസി ആക്റ്റിംഗ് പ്രസി. അക്ബർ, വൈ എം സി പ്രസിഡൻറ് കിഷോർ കുമാർ , നാസർ പൊൻമുണ്ടം , ഇന്‍കാസ് വൈസ് പ്രസിഡണ്ട് ആരിഫ് കുറ്റ്യാടി, ഇന്‍കാസ് വൈസ് പ്രസിഡണ്ട് നാസർ അൽ മഹ, അയ്യൂബ് കോയക്കാൻ, കെഎംസിസിറഹീം, അജി സക്കറിയ, സിംസന്‍ ,സജിഗുരുവായൂര്‍, ആസാദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
പിണറായി സര്‍ക്കാരിന്‍റെ ഏകാധിപത്യ നടപടിക്കും വർഗീയ ധ്രുവീകരണത്തിനും ഉള്ള മറുപടി ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്‍റെ വിജയത്തിലൂടെ കേരളജനത നൽകിയതെന്ന് യോഗം അഭിപ്രായപ്പെട്ടു.












