തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷന്‍ കടകള്‍ 27 മുതല്‍ രാവിലെയും വൈകിട്ടും പ്രവര്‍ത്തിക്കും. ഇപോസ് മെഷിന് സംവിധാനവുമായി ബന്ധപ്പെട്ട സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 12 മുതല്‍ 7 വീതം ജില്ലകളില്‍ പ്രവര്‍ത്തനസമയം രാവിലെയും വൈകിട്ടുമായി നിയന്ത്രിച്ചിരുന്നു.
27 മുതല്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ 6.30 വരെയും കടകള്‍ തുറക്കുമെന്നു പൊതുവിതരണ വകുപ്പിന്റെ ഉത്തരവില്‍ പറഞ്ഞു.