• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സി.പി.എം ശ്രമിക്കുന്നു -റസാഖ് പാലേരി

by Web Desk 04 - News Kerala 24
June 12, 2023 : 4:18 pm
0
A A
0
എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സി.പി.എം ശ്രമിക്കുന്നു -റസാഖ് പാലേരി

കണ്ണൂർ: സർക്കാറിന്റെയും എസ്.എഫ്.ഐയുടെയും അഴിമതികളും ക്രമക്കേടുകളും ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ ഇനിയും കേസെടുക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയും പൗരസമൂഹത്തിന് നേരെയുമുള്ള ജനാധിപത്യ വിരുദ്ധ ഭീഷണിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.എസ്.എഫ്.ഐ നേതാവ് ആർഷോയുടെ പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട വിവാദം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമ പ്രവർത്തക അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തത് കേരളത്തിൽ ഇനി സ്വതന്ത്ര മാധ്യമ പ്രവർത്തനം അനുവദിക്കില്ലെന്ന പിണറായി സർക്കാരിന്റെ മുന്നറിയിപ്പാണ്.

അതിന്റെ തുടർച്ചയായാണ് എം. വി. ഗോവിന്ദൻ ഭീഷണി മുഴക്കുന്നത്. എം.വി ഗോവിന്ദനെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചിട്ടാണോ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് എന്ന് തോന്നും വിധമാണ് ആ ഭീഷണി.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ വിലക്കിക്കൊണ്ട് നേരത്തേ തന്നെ തുടക്കം കുറിച്ച പ്രവണത കൂടുതൽ ശക്തിയാർജിക്കുകയാണ്. ഭരണത്തിന്റെ തണലിൽ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളും സ്വജനപക്ഷപാതിത്വങ്ങളും മറച്ച് പിടിക്കാൻ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുക എന്ന വഴിയാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. സംഘ്പരിവാർ സ്വീകരിക്കുന്ന അതേ നയങ്ങളുടെ മിനിയേച്ചറാണ് പിണറായി സർക്കാരും നടപ്പാക്കുന്നത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവർത്തനം നടത്തുന്ന മുഴുവൻ മാധ്യമപ്രവർത്തകരോടും വെൽഫെയർ പാർട്ടി ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒന്നിപ്പ്’ കേരളപര്യടനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടത്തിയ ‘മീറ്റ് ദ പ്രസ്സ് ‘ പരിപാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സെക്രട്ടറി ജ്യോതിവാസ് പറവൂർ, ഷംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഭാര്യ അറസ്റ്റിൽ

Next Post

അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കാണൂ കേരളാ സ്‌റ്റോറി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കാണൂ കേരളാ സ്‌റ്റോറി

അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കാണൂ കേരളാ സ്‌റ്റോറി

ആധാർ കൊണ്ടുനടക്കാം ഡിജിറ്റലായി; ഡൗൺലോഡ് ചെയ്യുന്നതിനുള്ള മാർഗം

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ; എങ്ങനെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം ?

ഒരു മഴ പെയ്താൽ മതി, പാലക്കാട് നഗരം വെള്ളക്കെട്ടിൽ

ഒരു മഴ പെയ്താൽ മതി, പാലക്കാട് നഗരം വെള്ളക്കെട്ടിൽ

ബിജെപി നേതാവ് കിടപ്പുമുറിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; ഭാര്യ അറസ്റ്റിൽ

ബിജെപി നേതാവ് കിടപ്പുമുറിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; ഭാര്യ അറസ്റ്റിൽ

കോവിൻ പോർട്ടൽ വിവരച്ചോർച്ചയിൽ സമഗ്ര അന്വേഷണം വേണം: സിപിഐ എം പിബി

കോവിൻ പോർട്ടൽ വിവരച്ചോർച്ചയിൽ സമഗ്ര അന്വേഷണം വേണം: സിപിഐ എം പിബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In