കൊച്ചി> പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.
കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പിഡബ്യുഡി മാനുവല്‍ അനുസരിച്ച് കമ്പനിയെ അഞ്ച് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആര്‍ഡിഎസ് പ്രൊജക്ട് നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്.