• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംവാദത്തിന് ഞാൻ തയ്യാർ, വീണയുടെ രേഖകൾ പുറത്തു വിടാൻ സിപിഎം തയ്യാറുണ്ടോ ; പരസ്യ സംവാദത്തിന് ക്ഷണിച്ച് കുഴൽനാടൻ

by Web Desk 04 - News Kerala 24
August 17, 2023 : 9:47 pm
0
A A
0
സംവാദത്തിന് ഞാൻ തയ്യാർ, വീണയുടെ രേഖകൾ പുറത്തു വിടാൻ സിപിഎം തയ്യാറുണ്ടോ ; പരസ്യ സംവാദത്തിന് ക്ഷണിച്ച് കുഴൽനാടൻ

തിരുവനന്തപുരം : ഭൂപതിവ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ സിപിഎമ്മിനെ വീണ്ടും പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരായ ആരോപണത്തിൽ ആരോഗ്യകരമായ ഏത് സംവാദത്തിനും തയ്യാറാണെന്നും ഇടുക്കിയിലായതിനാൽ എംഎം മണിയുമായി സംവദിക്കാൻ തയ്യാറാണെന്നും കുഴൽനാടൻ വിശദീകരിച്ചു. കുടുംബ വീട്ടിലെ റവന്യൂ പരിശോധനയെ സ്വാഗതം ചെയ്ത കുഴൽനാടൻ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ രേഖകൾ പുറത്തു വിടാൻ തയ്യാറുണ്ടോയെന്നും വീണയുടെ അക്കൌണ്ട് വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകുമോയെന്നും ചോദിച്ചു.പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത്‌ ഉണ്ടോയെന്ന് സി പി എമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. വിചാരണക്കിരിക്കാൻ ഇനിയും തയ്യാറാണ്. നികുതി സംബന്ധിച്ച് അറിയണമെങ്കിൽ, ഇതേക്കുറിച്ച് അറിയാവുന്നവർക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു.

ചിന്നക്കനാലിലെ റിസോർട്ട് വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ആരോപണങ്ങൾ കടുപ്പിക്കുകയാണ് സിപിഎം. ചിന്നക്കനാലിലേത് ഗസ്റ്റ് ഹൗസെന്ന വാദം തളളിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി റിസോർട്ടിലെ ബുക്കിങ് രേഖകളും പുറത്തുവിട്ടു. മാത്യു കുഴൽനാടന്‍റെ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന ആവർത്തിച്ച സി എൻ മോഹനൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കളളസത്യവാങ്മൂലമാണ് മാത്യു കുഴൽനാടൻ നൽകിയതെന്നും ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ നിയമസഭയിലും പുറത്തും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴൽനാടനെ പൂട്ടാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ വാർത്താ സമ്മേളനം. വീടുവയ്ക്കാൻ മാത്രം അനുവാദമുളളിടത്താണ് കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് പണിതത്. ഓൺലൈൻ സൈറ്റുകൾ വഴി റിസോർട്ടിലേക്ക് ബുക്കിങ് തുടരുന്നുണ്ട്. നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും കൃത്യമായ മറുപടി നൽകാൻ പോലും മാത്യു കുഴൽനാടന് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തിന്‍റെ മുപ്പത് മടങ്ങ് എംഎൽഎയ്ക്കുണ്ട്. വിദേശ നിക്ഷേപം കേന്ദ്ര സർക്കാർ പരിധികടന്നുളളതാണ്. കുഴൽനാടന്‍റെ ബിസിനസ് പങ്കാളികൾ ബെനാമികളാണെന്നതടക്കമുള്ള ആരോപണങ്ങളാണ് സിപിഎം ഉയർത്തുന്നത്.മാത്യു കുഴൽനാടന്‍റെ കോതമംഗലം കടവൂരെ കുടുബവീടിരിക്കുന്ന ഭൂമിയിൽ നാളെ സർവേ നടത്താനാണ് റവന്യൂ വകുപ്പ് തീരുമാനം. അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് നടപടി. മാത്യു കുഴൽനാടന്‍റെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് നാളെ ഡിവൈ എഫ് ഐ മാ‍ർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജിയെ ചോദ്യം ചെയ്തു; കെ. സുധാകരൻ നാളെ ഇഡിക്ക് മുന്നിലെത്തില്ല

Next Post

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, സ്കൂൾ പരീക്ഷകൾ മാറ്റി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, സ്കൂൾ പരീക്ഷകൾ മാറ്റി

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, സ്കൂൾ പരീക്ഷകൾ മാറ്റി

സൗദിയിലെ വെയർഹൗസിൽ തീപിടിത്തം

സൗദിയിലെ വെയർഹൗസിൽ തീപിടിത്തം

ഈ ജില്ലകളിൽ 5 ദിവസം മഴ, കേരള തീരത്ത് ഇന്ന് രാത്രി കടലാക്രമണത്തിന് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ…

ഈ ജില്ലകളിൽ 5 ദിവസം മഴ, കേരള തീരത്ത് ഇന്ന് രാത്രി കടലാക്രമണത്തിന് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ...

പെൺകുട്ടികളുടെ വീഡിയോ മൊബൈലിൽ പകർത്തി സ്വകാര്യ ബസ് ജീവനക്കാരൻ , പരാതി കൊടുത്തിട്ടും നടപടിയില്ല

പെൺകുട്ടികളുടെ വീഡിയോ മൊബൈലിൽ പകർത്തി സ്വകാര്യ ബസ് ജീവനക്കാരൻ , പരാതി കൊടുത്തിട്ടും നടപടിയില്ല

മുതലപ്പൊഴിയിൽ മണൽനീക്കാൻ സാൻഡ്‌ ബൈപാസിങ്‌ ; വിദഗ്‌ധ സംഘമെത്തി, റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും

മുതലപ്പൊഴിയിൽ മണൽനീക്കാൻ സാൻഡ്‌ ബൈപാസിങ്‌ ; വിദഗ്‌ധ സംഘമെത്തി, റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In