തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി. എല്ലാവര്‍ക്കും സമൂഹത്തില്‍ തുല്യ പ്രാധാന്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സര്‍ക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മയും രംഗത്തെത്തി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം, ഏതൊക്കെ മേഖലകളിലാണ് നിയമിക്കാൻ കഴിയുക എന്നീ എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.എ.ഡി.ജി.പി ഇന്റലിജന്‍സ് ആയിരിക്കും മൊത്തം അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് പോലീസ് സേനയുടെ അഭിപ്രായം എന്ന നിലയില്‍ സർക്കാറിനെ അറിയിക്കും. അതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.