ദില്ലി: ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്. ഇത് കഴിഞ്ഞ പത്ത് പാദങ്ങളിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച്, മാർച്ച് പാദത്തിലെ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 112.5 ടണ്ണായി കുറഞ്ഞു.