• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പലിശ ഭാരത്തിൽ വലഞ്ഞ് ജനം; ബാങ്കുകൾക്ക് റെക്കോർഡ് ലാഭം

by Web Desk 04 - News Kerala 24
February 23, 2023 : 7:43 pm
0
A A
0
പലിശ ഭാരത്തിൽ വലഞ്ഞ് ജനം; ബാങ്കുകൾക്ക് റെക്കോർഡ് ലാഭം

കൊച്ചി ∙ വായ്‌പാ നിരക്കിലെ തുടർച്ചയായ വർധനയിൽ വ്യക്‌തികളും വ്യവസായ, വാണിജ്യ മേഖലകളും വലയുമ്പോൾ ബാങ്കുകൾക്കു സുവർണകാലം. ബാങ്കിങ് വ്യവസായത്തിനു റെക്കോർഡ് ലാഭത്തിന്റെ സീസൺ. സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള 32 ബാങ്കുകളുടെയും കൂടി ആകെ അറ്റാദായം ഡിസംബർ 31ന് അവസാനിച്ച ത്രൈമാസ (ക്യു 3) ത്തിൽ 65,532 കോടി രൂപയുടെ റെക്കോർഡ് നിലവാരത്തിൽ. 2021ലെ മൂന്നാം പാദ അറ്റാദായം 44,915 കോടി മാത്രമായിരുന്നു. വർധന 45.9%.

സ്വകാര്യ മേഖലയിലെ 20 ബാങ്കുകളുടെ ആകെ അറ്റാദായം 36,357 കോടി രൂപയിലേക്കാണ് ഉയർന്നത്. പൊതു മേഖലയിലെ 12 ബാങ്കുകളുടെ ആകെ അറ്റാദായം 29,175 കോടിയിലെത്തി.വായ്‌പക്കാരിൽനിന്ന് ഈടാക്കുന്ന നിരക്കും നിക്ഷേപത്തിനു നൽകുന്ന പലിശയും തമ്മിലുള്ള അന്തരമായ അറ്റ പലിശ വരുമാന (എൻഐഐ) ത്തിലുണ്ടായ വർധനയാണ് അറ്റാദായം റെക്കോർഡിലെത്താൻ പ്രധാന കാരണം.

അറ്റ പലിശ വരുമാനത്തിലെ നേട്ടം ഇരട്ട അക്കത്തിലെത്തിക്കാൻ പല ബാങ്കുകൾക്കും കഴിഞ്ഞു. 30% വരെ വർധന നേടിയ ബാങ്കുകളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷത്തിനിടയിൽ പ്രഖ്യാപിച്ച വായ്‌പാ നിരക്കു വർധനയ്‌ക്ക് ആനുപാതികമായി ബാങ്കുകൾ നിക്ഷേപത്തിനു പലിശ വർധിപ്പിച്ചിട്ടില്ലെന്നതാണ് അറ്റ പലിശ വരുമാനം വർധിക്കുന്നതിനു കാരണമായത്. വായ്‌പാ വിതരണം ഗണ്യമായി വർധിച്ചതാണു വരുമാന വർധനയ്‌ക്കു മറ്റൊരു കാരണം. വായ്‌പകളിലെ മൂന്നാം പാദ വർധന 18.5 ശതമാനമാണ്. പൊതു മേഖലയിലെ ബാങ്കുകൾ 18.9% വർധന നേടിയപ്പോൾ സ്വകാര്യ ബാങ്കുകളുടെ വായ്‌പയിലുണ്ടായ വർധന 17.9% മാത്രം.

കിട്ടാക്കടം (എൻപിഎ) കുറയ്‌ക്കുന്നതിൽ ബഹുഭൂരിപക്ഷം ബാങ്കുകളും വിജയം നേടി. അതിനാൽ കിട്ടാക്കടത്തിന്റെ പേരിൽ വകയിരുത്തേണ്ടിവന്ന തുക ഗണ്യമായി കുറഞ്ഞു. ഇതും ലാഭ വർധനയ്‌ക്കു സഹായകമായി. പൊതു മേഖലയിലെ പഞ്ചാബ് നാഷനൽ ബാങ്ക്, സ്വകാര്യ മേഖലയിലെ യെസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയുടെ അറ്റാദായത്തിൽ മാത്രമാണ് ഇടിവു രേഖപ്പെടുത്തിയത്. എന്നാൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് തുടങ്ങി പല ബാങ്കുകളുടെയും അറ്റാദായത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. പ്രവർത്തന ലാഭത്തിന്റെ കാര്യത്തിൽ ആർബിഎൽ ബാങ്ക്, ബന്ധൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിസിബി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളൊഴികെയുള്ളവയെല്ലാം വർധനയാണു രേഖപ്പെടുത്തിയത്.

മികച്ച നേട്ടവുമായി കേരള ബാങ്കുകളും

കേരളം ആസ്‌ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകൾക്കും മികച്ച അറ്റാദായത്തിന്റേതായി ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദം. ഫെഡറൽ ബാങ്ക് 804 കോടി രൂപയുടെ റെക്കോർഡ് അറ്റാദായമാണു കൈവരിച്ചത്. മുൻ വർഷത്തെ മൂന്നാം പാദ അറ്റാദായം 522 കോടി മാത്രമായിരുന്നു. 54 ശതമാനമാണു വർധന.

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ വർഷത്തെ മൂന്നാം പാദത്തിൽ 50.31 കോടി നഷ്‌ടമാണു രേഖപ്പെടുത്തിയതെങ്കിൽ ഈ വർഷം അതേ കാലയളവിൽ 102.75 കോടിയുടെ അറ്റാദായം കൈവരിച്ചു. ധനലക്ഷ്‌മി ബാങ്കിന്റെ അറ്റാദായം 21.73 കോടിയായും സിഎസ്‌ബി ബാങ്കിന്റേതു 156 കോടിയായുമാണു വർധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നയനയുടെ മരണരംഗം പുനരാവിഷ്കരിക്കും; മുറിവുകളില്‍ വ്യക്തത വരുത്താനും നീക്കം

Next Post

ആഗോള വളർച്ചയുടെ 15% സംഭാവന ഇന്ത്യയുടേതാകും: ഐഎംഎഫ് എംഡി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആഗോള വളർച്ചയുടെ 15% സംഭാവന ഇന്ത്യയുടേതാകും: ഐഎംഎഫ് എംഡി

ആഗോള വളർച്ചയുടെ 15% സംഭാവന ഇന്ത്യയുടേതാകും: ഐഎംഎഫ് എംഡി

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം: വെരിഫൈഡ് അക്കൗണ്ടിലെ ചിത്രവും പേരും മാറ്റാനാകില്ല

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം: വെരിഫൈഡ് അക്കൗണ്ടിലെ ചിത്രവും പേരും മാറ്റാനാകില്ല

ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടകളിൽ യുപിഐ പേയ്മെന്റ്

ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടകളിൽ യുപിഐ പേയ്മെന്റ്

‘ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുന്നില്ല’, മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ

'ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുന്നില്ല', മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ

രാവിലെ തന്നെ ചായയും ബിസ്‍കറ്റും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങളറിയേണ്ടത്…

രാവിലെ തന്നെ ചായയും ബിസ്‍കറ്റും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങളറിയേണ്ടത്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In