• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല; വി മുരളീധരന്‍ വികസനം മുടക്കി: പി എ മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
December 16, 2023 : 3:03 pm
0
A A
0
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല; വി മുരളീധരന്‍ വികസനം മുടക്കി:  പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം> കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജന്മികുടിയാന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട് . വി മുരളീധരന്‍ന്മാര്‍ അക്കാര്യം ഓര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നവകേരള സദസ്സില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ നിരന്തരം അസത്യം പ്രചരിപ്പിക്കുകയായാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ ജനിച്ചുവളര്‍ന്ന മുരളീധരന്‍ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തില്‍ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. കേരളത്തിന്റെ വികസനം മുടക്കാനുള്ള കേന്ദ്രമന്ത്രി എന്ന നിലയിലാണ് ആദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രവും കേരളവും തമ്മില്‍ ജന്മി കുടിയാന്‍ ബന്ധമാണ് ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹവും മറ്റു ബിജെപി നേതാക്കളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

കേരളത്തിലെ റയില്‍വെയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത ക്രൂരതയാണ്. ഏറ്റവും കൂടുതല്‍ വരുമാനം റയില്‍വെക്ക് നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ അതിനനുസരിച്ചുള്ള പരിഗണന കേരളത്തിന് ലഭിക്കുന്നില്ല. വന്ദേഭാരത് വന്നത് നല്ല കാര്യം. എന്നാല്‍ അത് ഇത്രയും വൈകിച്ചത് അനീതിയല്ലേ. ഇപ്പോള്‍ വന്ദേ ഭാരതത്തിനു വേണ്ടി മറ്റു വണ്ടികള്‍ അനിശ്ചിതമായി പിടിച്ചിടുന്നു. ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെ തിരക്ക് സഹിക്കാന്‍ കഴിയാതെ പലരും യാത്രക്കിടയില്‍ കുഴഞ്ഞു വീഴുന്നു. .

കേരളത്തിന് ഇപ്പോഴും ഒരു റെയില്‍വേ സോണ്‍ അനുവദിച്ചിട്ടില്ല. അനുവദിച്ച കോച്ച് ഫാക്ടറി എന്തായെന്ന് അറിയില്ല. യുഡിഎഫ് എംപിമാര്‍ ഇതിനെക്കുറിച്ചു മിണ്ടുന്നില്ല. അതിവേഗപ്പാത കേരളത്തില്‍ ഇപ്പോഴും ഇല്ല. വേഗത്തില്‍ വണ്ടി ഓടാന്‍ കേരളത്തില്‍ 626 വളവുകള്‍ നികത്തണം എന്ന് റെയില്‍വേ തന്നെ പറയുന്നു. അതിനേക്കാള്‍ ലാഭകരമാണ് എല്‍ഡിഎഫ് മുന്നോട്ടു വച്ച കെ റെയില്‍. പാത ഇരട്ടിപ്പിക്കലിന് ആകെയുള്ള തുകയുടെ ഒരു ശതമാനത്തില്‍ താഴെ ആണ് കേരളത്തിന് അനുവദിച്ചത്.

സര്‍വ മേഖലയിലും കേന്ദ്രം കേരളത്തോട് അവഗണന കാണിക്കുമ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് എതിര്‍ക്കുന്നതിനു പകരം ബിജെപിയുടെ അതെ നിലപാട് സ്വീകരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം ചെയ്യാം എന്ന ഇടതുപക്ഷതത്തിന്റെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായും അല്ലാതെയും കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണ് എന്ന അഭിപ്രായത്തോട് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ ദിവസം അനുകൂലിച്ചു. ഒന്നിച്ചുള്ള പോരാട്ടത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല എന്നായിരുന്നു നവകേരള സദസ് ആരംഭിച്ച നവംബര്‍ 18 നു മുന്‍പ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ കേന്ദ്ര അവഗണന ഉണ്ടെന്ന് പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
നവകേരള സദസ്സ് ഉയത്തിപ്പിടിച്ച ആശയങ്ങള്‍ ജനവികാരം ആയി മാറി എന്ന് ബോധ്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ നിലപാട് മാറ്റേണ്ടി വന്നത്.

നവകേരള സദസ്സിനെ പലതരത്തില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കത്തിലേ ശ്രമിച്ചത്. ആദ്യം ബസിനെക്കുറിച്ച് കുപ്രചാരങ്ങള്‍ നടത്തി. ഗീബല്‍സ് പോലും ലജ്ജിച്ചുപോകുന്ന നുണകള്‍ ആണ് അദ്ദേഹം പ്രചരിപ്പിച്ചത്. പിന്നീട് ഇത് അശ്‌ളീല സദസ്സായാണെന്നു പറഞ്ഞു. അതും പരാജയപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമിച്ചു. പിന്നെ കനഗോലുവിന്റെ നിര്‍ദേശപ്രകാരം ബസിനുമുന്നില്‍ ചാടി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ ഒന്നിക്കണമെന്ന നാടിന്റെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ആദ്ദേഹം.

ജിഎസ് ടി , റവന്യൂ ഗ്രാന്‍ഡ് തുടങ്ങി പല ഇനങ്ങളിലായി 57000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത്. ഇത് ലഭിച്ചാല്‍ തന്നെ സംസ്ഥാനം വികസനമേഖലയില്‍ കുതിക്കും . കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചു. എന്തിനു, എല്‍ഡിഎഫ് ആണ് ഭരിക്കുന്നതെന്നു ഒറ്റക്കാരണത്താല്‍ സ്‌കൂള്‍ കുട്ടികള്‍ക് ഉച്ച ഭക്ഷണം നല്‍കാനുള്ള തുകപോലും കേന്ദ്രം നിഷേധിക്കുന്നു. പക വീട്ടലിന്റെ ഭാഗമാണ് ഇത്. ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷ നേതാവോ യുഡിഎഫ് എംപിമാരോ ഒരക്ഷരം മിണ്ടുന്നുണ്ടോ.

ഇങ്ങനെ എല്ലാ നിലയിലും കേരളത്തെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ ഒന്നിച്ചുള്ള സമരമാണ് വേണ്ടത്. അതിനു പ്രതിപക്ഷം തയ്യാറാകണമെമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

Next Post

‘ഭാര്യയെ വിധവയായി ചിത്രീകരിച്ച് ഹണിട്രാപ്പ്, വ്യവസായിയോട് ആവശ്യപ്പെട്ടത് ആറ് ലക്ഷം’; സംഭവിച്ചത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ഭാര്യയെ വിധവയായി ചിത്രീകരിച്ച് ഹണിട്രാപ്പ്, വ്യവസായിയോട് ആവശ്യപ്പെട്ടത് ആറ് ലക്ഷം’; സംഭവിച്ചത്

'ഭാര്യയെ വിധവയായി ചിത്രീകരിച്ച് ഹണിട്രാപ്പ്, വ്യവസായിയോട് ആവശ്യപ്പെട്ടത് ആറ് ലക്ഷം'; സംഭവിച്ചത്

ഇന്നത്തെ 80 ലക്ഷം നിങ്ങൾക്കോ ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഇന്നത്തെ 80 ലക്ഷം നിങ്ങൾക്കോ ? അറിയാം കാരുണ്യ ലോട്ടറി ഫലം

‘പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം’; രമേശ് ചെന്നിത്തല

'പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം'; രമേശ് ചെന്നിത്തല

കുടുംബശ്രീ ഫണ്ടിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പ്; സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും അറസ്റ്റിൽ

കുടുംബശ്രീ ഫണ്ടിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പ്; സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും അറസ്റ്റിൽ

പാർലമെന്റ് അതിക്രമം; പ്രതികളെത്തിയത് 2 പദ്ധതികളുമായി, പ്ലാൻ എ, ‘സ്വയം തീ കൊളുത്താൻ’, നടപ്പിലാക്കിയത് പ്ലാൻ ബി

പാർലമെന്റ് അതിക്രമം; പ്രതികളെത്തിയത് 2 പദ്ധതികളുമായി, പ്ലാൻ എ, 'സ്വയം തീ കൊളുത്താൻ', നടപ്പിലാക്കിയത് പ്ലാൻ ബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In