കൊല്ലം : ഷാർജയിൽ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. ജൂലായ് 19നാണ് യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. നാളെ ഈ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൊലപാതകം ആരോപിച്ച് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പോലീസില്‍ പരാതി നൽകിയിരുന്നു.