• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിദേശത്ത് മെഡിക്കൽ ഇന്റേൺഷിപ്പ് മുടങ്ങിയവർക്ക് ഇന്ത്യയിൽ അവസരം ലഭിക്കും ; യുക്രൈനിൽ നിന്നെത്തിയവർക്കും ആശ്വാസം

by Web Desk 01 - News Kerala 24
March 5, 2022 : 12:11 pm
0
A A
0
വിദേശത്ത് മെഡിക്കൽ ഇന്റേൺഷിപ്പ് മുടങ്ങിയവർക്ക് ഇന്ത്യയിൽ അവസരം ലഭിക്കും ; യുക്രൈനിൽ നിന്നെത്തിയവർക്കും ആശ്വാസം

ദില്ലി : കൊവിഡിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ തിരികെയെത്തിയവർക്ക് ആശ്വാസം. ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെ മടങ്ങിയവർക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എൻഎംസി സർക്കുലറും പുറത്തിറക്കി. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകും.

നേരത്തെ കൊവിഡ് സാഹചര്യത്തിൽ ചൈനയിൽ നിന്നുമടക്കം വിദ്യാർത്ഥികൾ മടങ്ങിയിരുന്നു. ഈ കുട്ടികൾക്കും പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം ലഭിക്കും. പഠനം തുടരാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവശ്യമുയർത്തുന്നതിനിടെയാണ് പുതിയ തീരുമാനം. യുക്രൈനിലെ കാർഖീവിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തുകയാണ്. അമ്പതിലേറെ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ ഇതുവരെ മടക്കികൊണ്ടുവന്നത്. രക്ഷാദൌത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അതേ സമയം ഇന്ത്യക്കാരടക്കമുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിലും റഷ്യ ആവർത്തിച്ചു. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി.

വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യ യുക്രൈനോട് ആവശ്യപ്പെട്ടു. കാർഖീവിൽ സ്ഥിതിഗതികൾ വളരെ മോശമാണെന്നും ഭക്ഷണവും വെള്ളവുമില്ലാതെ പലരും ബുദ്ധിമുട്ടുകയാണെന്നും തിരികെയെത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചു. കാർഖീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ബങ്കറുകളിൽ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു. പഠനം പൂർത്തീകരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും വിദ്യാർത്ഥികൾ ഉയർത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു ; ഇതുവരെ എത്തിയത് 12,000 പേര്‍

Next Post

അറസ്റ്റ് ഉടന്‍ ; ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനയെന്ന് കമ്മീഷണര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അറസ്റ്റ് ഉടന്‍ ; ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനയെന്ന് കമ്മീഷണര്‍

അറസ്റ്റ് ഉടന്‍ ; ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനയെന്ന് കമ്മീഷണര്‍

റഷ്യ-യുക്രൈൻ യുദ്ധം ; കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ

കീവില്‍ വ്യോമാക്രമണം ; നഗരത്തിലുള്ളവര്‍ സുരക്ഷിതമാകണം : മുന്നറിയിപ്പ്

ജനങ്ങളുടെ സുരക്ഷ മുഖ്യം ; യുക്രെയ്നിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് നിർത്തി

യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

ഡിജിപി അനില്‍ കാന്തിന്‍റെ പേരിൽ വാട്ട്സ്ആപ് സന്ദേശം ; യുവതിയുടെ കയ്യില്‍ നിന്ന് തട്ടിയത് 14 ലക്ഷം

ഡിജിപി അനില്‍ കാന്തിന്‍റെ പേരിൽ വാട്ട്സ്ആപ് സന്ദേശം ; യുവതിയുടെ കയ്യില്‍ നിന്ന് തട്ടിയത് 14 ലക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In