• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സഭയിലെത്താൻ മടി, ചർച്ചകളിൽ പങ്കാളിത്തമോ ചോദ്യങ്ങളോ ഇല്ല; സെലിബ്രിറ്റി എം.പിമാരുടെ ‘പ്രകടനം’ പുറത്ത്

സഭയിലെത്താൻ മടി, ചർച്ചകളിൽ പങ്കാളിത്തമോ ചോദ്യങ്ങളോ ഇല്ല; സെലിബ്രിറ്റി എം.പിമാരുടെ ‘പ്രകടനം’ പുറത്ത്

by Web Desk 04 - News Kerala 24
April 4, 2024 : 3:00 pm
in India, News
0
A A
0
സഭയിലെത്താൻ മടി, ചർച്ചകളിൽ പങ്കാളിത്തമോ ചോദ്യങ്ങളോ ഇല്ല; സെലിബ്രിറ്റി എം.പിമാരുടെ ‘പ്രകടനം’ പുറത്ത്

ന്യൂഡൽഹി: ലോക്സഭയിൽ എത്താനും ചർച്ചകളിൽ പങ്കാളികളാവാനും ചോദ്യങ്ങൾ ഉന്നയിക്കാനും മടിച്ച് സെലിബ്രിറ്റി എം.പിമാർ. സിനിമ താരങ്ങളും കായിക താരങ്ങളും ഗായകരുമെല്ലാം അടങ്ങിയ 19 സെലിബ്രിറ്റികളുടെ കണക്ക് പരിശോധിച്ച ‘ഇന്ത്യ ​സ്​പെൻഡ്’ വിശകലനത്തിലാണ് സെലിബ്രിറ്റികളുടെ ‘പ്രകടനം’ വ്യക്തമായത്. ഇതിൽ 10 പേർ ബി.ജെ.പിക്കാരാണെങ്കിൽ അഞ്ചുപേർ തൃണമൂൽ കോൺഗ്രസുകാരാണ്.

പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് പ്രകാരം 274 സിറ്റിങ്ങാണ് ഈ ലോക്സഭ കാലാവധിയിൽ നടന്നത്. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ലോക്സഭയിൽ ഏറ്റവും കുറഞ്ഞ സിറ്റിങ് നടന്ന കാലഘട്ടം കൂടിയാണിത്. കോവിഡ് കാരണം 2020ൽ 33 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്.

56.7 ശതമാനം മാത്രമാണ് സെലിബ്രിറ്റികളുടെ ശരാശരി പങ്കാളിത്തം. എല്ലാ എം.പിമാരുടെയും കണക്കെടുക്കുമ്പോൾ ഇത് 79 ശതമാനമാണ്. ഇതിനേക്കാൾ കൂടുതൽ ശരാശരി പങ്കാളിത്തമുള്ള സെലിബ്രിറ്റി എം.പിമാർ നാലെണ്ണം മാത്രമാണ്. 90 ശതമാനം ഹാജരുള്ള ഭോജ്പുരി നടൻ ദിനേശ് ലാൽ യാദവാണ് മുമ്പിൽ. ബംഗാളി നടി ലോക്കറ്റ് ചാറ്റർജി 88 ശതമാനം സിറ്റിങ്ങുകൾ​ക്കും എത്തി. ഭോജ്പുരി നടൻ മനോജ് തിവാരി (85 ശതമാനം), ഒളിമ്പിക്സ് ഷൂട്ടിങ് മെഡൽ ജേതാവായിരുന്നു രാജ്യവർധൻ സിങ് റാത്തോർ (80) എന്നിവരാണ് ദേശീയ ശരാശരിക്ക് മുകളിൽ ഹാജരുള്ളവർ.

ബംഗാളി നടൻ ദീപക് അധികാരിയാണ് ഏറ്റവും കുറച്ച് സമ്മേളനങ്ങളിൽ പങ്കാളിയായത്. 12 ശതമാനം മാത്രമാണ് ഇദ്ദേഹത്തിന്റെ പങ്കാളിത്തം. ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ പങ്കാളിത്തം 17 ശതമാനമാണ്. ബംഗാളി നടിയും ഗായികയുമായ മിമി ചക്രവർത്തി (21) മറ്റൊരു ബംഗാളി നടി നുസ്രത്ത് ജഹാൻ റൂഹി (39), ഗായകൻ ഹൻസ് രാജ് (39), ബോളിവുഡ് നടിമാരായ കിരൺ ഖേർ (47), ഹേമ മാലിനി (50), മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ (61) ശത്രുഘ്നൻ സിൻഹ (63), സുമലത അംബരീഷ് (64) എന്നിങ്ങനെയാണ് മറ്റു സെലിബ്രിറ്റികളുടെ ഹാജർനില.

ചർച്ചകളിലും സെലിബ്രിറ്റികളുടെ പങ്കാളിത്തം വളരെ കുറവാണെന്ന് കണക്കുകൾ പറയുന്നു. ഒഡിയ നടൻ അനുഭവ് മൊഹന്ദിയാണ് ഏറ്റവും കൂടുതൽ ചർച്ചകളിൽ പ​ങ്കെടുത്ത സെലിബ്രിറ്റി. തൊട്ടുപിന്നിൽ ഭോജ്പുരി നടൻ രവി കിഷൻ ആണ്. ഹിന്ദി നടന്മാരായ സണ്ണി ഡിയോളും ശത്രുഘ്നൻ സിൻഹയും ഒരൊറ്റ ചർച്ചകളിൽ പോലും പങ്കാളിയായിട്ടില്ല. ഗൗതം ഗംഭീർ പങ്കാളിയായത് നാലെണ്ണത്തിൽ മാത്രമാണ്. ഒരൊറ്റ ചോദ്യം പോലും ലോക്സഭയിൽ ചോദിക്കാത്ത ഏക സെലിബ്രിറ്റി എം.പി ശത്രുഘ്നൻ സിൻഹയാണ്. സണ്ണി ഡിയോൾ നാല് ചോദ്യമാണ് ഉന്നയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

Next Post

മധ്യപ്രദേശിൽ അക്രമികളുടെ കയ്യിൽനിന്ന് ഓടിരക്ഷപ്പെടവേ കിണറ്റിൽ വീണ് ടോൾപ്ലാസ ജീവനക്കാർക്ക് ദാരുണാന്ത്യം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മധ്യപ്രദേശിൽ അക്രമികളുടെ കയ്യിൽനിന്ന് ഓടിരക്ഷപ്പെടവേ കിണറ്റിൽ വീണ് ടോൾപ്ലാസ ജീവനക്കാർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ അക്രമികളുടെ കയ്യിൽനിന്ന് ഓടിരക്ഷപ്പെടവേ കിണറ്റിൽ വീണ് ടോൾപ്ലാസ ജീവനക്കാർക്ക് ദാരുണാന്ത്യം

ലോക്സഭയിൽ ഒരൊറ്റ ചോദ്യം പോലും ചോദിക്കാതെ ശത്രുഘ്നൻ സിൻഹ, ചർച്ചകളിൽ പങ്കാളിയാവാത്തതിൽ കൂട്ട് സണ്ണി ഡിയോൾ

ലോക്സഭയിൽ ഒരൊറ്റ ചോദ്യം പോലും ചോദിക്കാതെ ശത്രുഘ്നൻ സിൻഹ, ചർച്ചകളിൽ പങ്കാളിയാവാത്തതിൽ കൂട്ട് സണ്ണി ഡിയോൾ

‘ഇത് ചെയ്യരുത്, പണം പോകും’; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐ.സി.ഐ.സി.ഐ ബാങ്ക്

‘ഇത് ചെയ്യരുത്, പണം പോകും’; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐ.സി.ഐ.സി.ഐ ബാങ്ക്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിച്ചു

അമിത് ഷായെ കാണാനാവാതെ മടങ്ങി; യെദിയൂരപ്പയുടെ മകനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ

അമിത് ഷായെ കാണാനാവാതെ മടങ്ങി; യെദിയൂരപ്പയുടെ മകനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021