ദില്ലി:99ാമത് മൻ കീ ബാത്തിൽ അവയവദാനത്തിന്‍റെ പ്രധാന്യം ഓർമപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപത് പേർക്ക് വരെ പുനർ ജീവൻ നൽകാൻ അവയവദാനത്തിലൂടെ കഴിയുന്നുവെന്നും, അവയവദാനത്തിനായുള്ള നടപടിക്രമങ്ങൾ സർക്കാർ എളുപ്പമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2013 ൽ രാജ്യത്ത് അയ്യായിരത്തില് താഴെ പേർ മാത്രമാണ് രാജ്യത്ത് അവയവങ്ങൾ ദാനം ചെയ്തിരുന്നത്. 2022 ൽ അത് പതിനയ്യായിരത്തിൽ കൂടുതലായി ഉയർന്നെന്നും മോദി പറഞ്ഞു. ഓസ്കാർ പുരസ്കാരം നേടിയ ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികിയെയും നിർമ്മാതാവ് ഗുനീത് മോംഗയെയും മോദി അഭിനന്ദിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ മൻ കീബാത്തിൽ പ്രധാനമന്ത്രി ഓർമിച്ചു, ഏപ്രിൽ 17 മുതൽ 30 വരെ ഗുജറാത്തിൽ സൗരാഷ്ട്ര – തമിഴ് സംഗമം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.