പൂനെ: വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മർദ്ദനം. പൂനെയിലാണ് സംഭവം. മർദ്ദനത്തിനിടെ അഡ്മിന്റെ നാവ് അറ്റ് പോയി. ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. 5 അംഗ സംഘമാണ് മർദ്ദിച്ചത്. ഹൌസിംഗ് സൊസൈറ്റിയുടെ ഗ്രൂപ്പില്‍ നിന്നാണ് ഇവരെ അഡ്മിന് നീക്കിയിരുന്നു. ഡിസംബര്‍ 27ന് രാത്രിയാണ് ആക്രമണം. പൂനെയിലെ ഫര്‍സംഗി മേഖലയിലാണ് സംഭവമുണ്ടായത്. ഓം ഹൈറ്റ്സ് ഹൌസിംഗ് സൊസൈറ്റിയിലെ താമസക്കാരായ അഞ്ച് പേര്‍ക്കെതിരെയാണ് 38കാരി പരാതി നല്‍കിയിരിക്കുന്നത്.
ഹൌസിംഗ് സൊസൈറ്റിയുടെ ചെയര്‍പേഴ്സണാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്തവാണ് ഹൌസിംസ് സൊസൈറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഓം ഹൈറ്റ്സ് ഓപ്പറേഷന് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് പരാതിക്കാരിയുടെ ഭര്‍ത്താവായിരുന്നു. ഗ്രൂപ്പില്‍ നിന്ന് നീക്കിയതിന്റെ കാരണം തിരിക്കി ഇയാള്‍ സന്ദേശം അയച്ചിരുന്നു. ഇതിനോട് ചെയര്‍പേഴ്സണോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇയാള്‍ ഫോണില്‍ വിളിച്ച് ചെയര്‍ പേഴ്സണെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഓഫീസിലെത്തുകയും ചെയ്തു.