ഇടുക്കി സത്രം എയർ സ്ട്രിപ്പിൽ ഇന്ന് വിമാനമിറക്കിയേക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വിമാനമിറക്കുമെന്നാണ് വ്യക്തമാകുന്നത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്. മുമ്പ് രണ്ടു തവണ വിമാനമിറക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഒരു തവണ മൺതിട്ട തടസ്സമായി നിന്നതു മൂലം നടക്കാതെ പോയിരുന്നു. ഈ മൺതിട്ട നീക്കിയതിനെ തുടർന്നാണ് വീണ്ടും വിമാനമിറക്കാൻ തീരുമാനിച്ചത്.