നാദാപുരം : ലക്ഷങ്ങളുടെ വാടക കുടിശ്ശികയായതോടെ കോഴിക്കോട് നാദാപുരം മേഖലയിൽ ബിഎസ്എൻഎൽ ഇൻ്റർനെറ്റ് കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. സർക്കാർ ഓഫീസുകളുടെ അടക്കം പ്രവർത്തനം അവതാളത്തിലായി. ഇന്റർനെറ്റ് കേബിൾ കടന്ന് പോവുന്ന വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വർഷത്തിൽ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്.